Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം സെക്രട്ടറിയും അഴിമുഖം വെബ്‌‌പോർട്ടൽ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനും, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, ആലം, മസൂദ് അഹ്‌മദ് എന്നിവരുമാണ് അറസ്റ്റിലായത്.

മഥുരയ്ക്ക് സമീപത്തുവെച്ചാണ് അറസ്റ്റുചെയ്തത്. ഹാഥ്‌രസ്സിലെ നിരോധനാജ്ഞ ലംഘിക്കാനും സമാധനാന്തരീക്ഷം തകർക്കാനും ശ്രമിച്ചു എന്നാണ് ഇവരുടെ പേരിൽ ചുമത്തപ്പെട്ടിട്ടുള്ളത്.