Mon. Apr 7th, 2025 12:45:17 AM
തിരുവനന്തപുരം:

 
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് ഐഫോൺ നൽകിയെന്ന പ്രസ്താവന യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ തിരുത്തി. അപകീർത്തികരമായ പ്രസ്താവനയ്ക്കെതിരെ ചെന്നിത്തല, സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ്സയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷ് ഈപ്പൻ പ്രസ്താവന തിരുത്തിയത്.

സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതിയായ സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകിയിരുന്നെന്നും അത് സ്വപ്ന ആർക്കൊക്കെ കൊടുത്തുവെന്ന് അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പൻ വിജിലൻസിനു മൊഴി നൽകിയത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് അഞ്ച് ഐഫോൺ നൽകിയിരുന്നെന്നും അതിലൊന്ന് രമേഷ് ചെന്നിത്തലയ്ക്ക് നൽകിയിരുന്നെന്നുമാണ് സന്തോഷ് ഈപ്പൻ ആദ്യം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്.