കൊച്ചി:
262 എഴുത്തുകാരുടെ 262 ഹൈക്കു കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വേരുകളുടെ രണ്ടാമത്തെ പുസ്തകം ‘വേരുകൾ -2 ‘ നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ പ്രകാശനം നിർവഹിച്ചു. കേരളത്തിൽ ഇതാദ്യമായാണ് 250 ൽ അധികം എഴുത്തുകാരുടെ കവിതകൾ ഒരൊറ്റ പുസ്തകത്തിൽ അച്ചടിച്ച് വരുന്നത്. ആദ്യ പുസ്തകത്തിൽ 200 പേരുടെ കവിതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
2013ൽ തുടങ്ങിയ വേരുകൾ ഫേസ്‌ബുക്ക് കൂട്ടായ്‌മ ഒരു കൂട്ടം യുവ എഴുത്തുകാരുടെ പരിശ്രമഫലമായാണ് ഇന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിറഞ്ഞു നിൽക്കുന്നത്. ഓൺലൈൻ എഴുത്തുകാർക്കിടയിൽ വലിയ മാറ്റം സൃഷ്ടിച്ചുകൊണ്ടാണ് വേരുകൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ വരികളിലും അതിനൊത്ത വരികളിലൂടെയും കാര്യം പറയുന്നതാണ് പേജിന്റെ രീതി.
അരുൺ രാധാകൃഷണനാണ് പുസ്തകത്തിന്റെ എഡിറ്റർ. ആകാശ് കിഴക്കേപുരക്കൽ, തപസ്യ ജയൻ, അഞ്ജലി ബാലൻ, എന്നിവരാണ് എഡിറ്റോറിയൽ അംഗങ്ങൾ. പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത് വേരുകളുടെ അഡ്മിൻ ശ്രീരാഗ് മുരളിയാണ്. കവർ ചിത്രം – ശ്രീരാഗ് കണ്ണൻ, ഇല്ലുസ്ട്രേഷൻസ് – ശ്രീജിത്ത് പി.എസ്.
വിതരണം – പാപ്പിറസ് പബ്ലിക്ക. യൂണിക്കോഡ് സെൽഫ് പബ്ലിഷിങ് കമ്പനി ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.