Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് ഫോൺ തനിക്കു നൽകിയെന്ന യൂണിടാക് എംഡിയുടെ പ്രസ്താവന അപകീർത്തിയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രസ്താവന പിൻ‌വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീൽ നോട്ടീസ്സയച്ചു. രണ്ടാഴ്ചയ്ക്കകം മാപ്പ് പറയാനും അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നുമാണ് നോട്ടീസിൽ.

സന്തോഷ് ഈപ്പൻ തനിക്കെതിരെ ആരോപണം നടത്തിയതിനു പിന്നിൽ സിപി‌എം ആണെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷൻ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് പ്രതിപക്ഷനേതാവിന് ഐഫോൺ നൽകിയ കാര്യം സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്.