Wed. Jan 22nd, 2025
ബെംഗളൂരു:

 
കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെയും സഹോദരൻ ഡികെ സുരേഷിന്റെയും വസതികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി.

ഏകദേശം 15 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബെംഗളൂരു റൂറലിൽ നിന്നുള്ള എംപിയാണ് ഡികെ സുരേഷ്.

മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സിബിഐ റെയ്ഡിൽ അമർഷം രേഖപ്പെടുത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതികാര രാഷ്ട്രീയം പിന്തുടരാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.