Fri. Nov 22nd, 2024
ന്യൂഡൽഹി:

 
ഹാഥ്‌രസ്സിൽ പത്തൊമ്പതുവയസ്സുകാരി കൂട്ടമാനഭംഗത്തെത്തുടർന്ന് മരിച്ച് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക പറഞ്ഞു.

“യുപി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണ്. ഇരയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല. കൃത്യസമയത്ത് അവളുടെ പരാതി സ്വീകരിച്ചില്ല. അവർ മൃതദേഹം ബലമായി കത്തിച്ചു, കുടുംബത്തെ ഇപ്പോൾ തടവിലാക്കിയിരിക്കുന്നു, അവരെ അടിച്ചമർത്താൻ നോക്കുന്നു. നാർകോ പരിശോധന നടത്തുമെന്ന് അവരെ ഇപ്പോൾ ഭീ‍ഷണിപ്പെടുത്തുകയാണ്. ഈ പെരുമാറ്റം രാജ്യത്തിന് സ്വീകാര്യമല്ല. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് നിർത്തുക.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.