Mon. Dec 23rd, 2024
ന്യൂഡൽഹി:

 
സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം ആത്മഹത്യയാണ്, കൊലപാതകമല്ലെന്ന് എയിംസ് പാനലിന് നേതൃത്വം നൽകിയ ഡോ. സുധീർ ഗുപ്ത പറഞ്ഞു. കൊലപാതകമാണെന്ന് ആരോപിച്ച് അന്വേഷണം ആരംഭിക്കാൻ സുശാന്തിന്റെ കുടുംബം ഉൾപ്പെടെ പലരും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് അഭ്യർത്ഥിച്ചിരുന്നു.

ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിൽ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയും സുശാന്തിന്റെ അടുത്ത സുഹൃത്തുമായിരുന്ന റിയ ചക്രബർത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായും സുശാന്തിന്റെ പണം ദുരുപയോഗം ചെയ്തതായും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസ്സിൽ റിയ ഇപ്പോൾ ജയിലിലാണ്.