Mon. Dec 23rd, 2024

 
കണ്ണാ ലഡ്ഡു തിന്ന ആശയാ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച കെ എസ് മണികണ്ഠൻ, സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. അവൾ അപ്പടിത്താൻ എന്നാണ് ചിത്രത്തിന്റെ പേര്. ഗായത്രി ഫിലിംസിന്റെ ചിത്ര ലക്ഷ്മണനും മുരളി സിനി ആർട്സിന്റെ എച്ച് മുരളിയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

വിദ്യാ ബാലൻ സിൽക്ക് സ്മിതയുടെ വേഷത്തിൽ വന്ന ഡേർട്ടി പിക്ചർ എന്ന ഹിന്ദി ചിത്രം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെങ്കിലും, സ്മിതയെക്കുറിച്ച് തമിഴിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്.