Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്നുമുതൽ നിരോധനാജ്ഞ. രൂക്ഷമാവുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ അനുവാദമില്ല. സർക്കാർ പരിപാടികൾ, രാഷ്ട്രീയ പരിപാടികൾ, പൊതുചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് 20 പേർക്ക് പങ്കെടുക്കാം. ആരാധാനാലയങ്ങളിലും ഇരുപത് പേരിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുവാദമില്ല.

ഒക്ടോബർ 3 മുതൽ ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ.

എന്നാൽ പി എസ് സ്സി, മറ്റു പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല. പൊതുഗതാഗതം തസ്സപ്പെടില്ല. സർക്കാർ സ്ഥാപനങ്ങളും മറ്റ് ഓഫീസുകളും, ഹോട്ടലുകളും കൊവിഡ് നിബന്ധനകൾ അനുസരിച്ച് പ്രവർത്തിക്കും.