Thu. Dec 26th, 2024
ന്യൂഡൽഹി:

 
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സഹോദരി പ്രിയങ്കയെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഹാഥ്‌രസ്സിൽ പോയതായിരുന്നു ഇരുവരും.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188ാം വകുപ്പു പ്രകാരമാണ് വയനാട് എംപി കൂടെയായ രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്തത്.