Mon. Dec 23rd, 2024
ന്യൂഡൽഹി:

ബാബ്‌റി മസ്ജിദ് തകർത്ത കേസ്സിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട എല്ലാ പ്രതികളേയും വെറുതെ വിട്ടയച്ച ലക്നൌവിലെ പ്രത്യേക സിബിഐ കോടതിവിധിയെ പരിഹസിച്ച് നിയമവിദഗ്ദ്ധൻ പ്രശാന്ത് ഭൂഷൺ. വിധി വന്ന ശേഷം, “അവിടെ പള്ളി ഉണ്ടായിരുന്നില്ല. പുതിയ ഇന്ത്യയിലെ നീതി.” എന്ന് രണ്ടുവാചകം ഭൂഷൺ തന്റെ ട്വിറ്റർ അക്കൌണ്ടിൽ കുറിച്ചു.

ബാബ്‌റി മസ്ജിദ് കേസ്സിൽ ഉൾപ്പെട്ട നേതാക്കളെയടക്കം വെറുതെവിട്ടുകൊണ്ട് ഇന്നാണ് ലക്നൌ കോടതി വിധി പ്രസ്താവിച്ചത്.