Mon. Dec 23rd, 2024
കൊച്ചി:

 
കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ. കന്മദത്തിനു പുറമെ ജയറാം ചിത്രമായ പട്ടാഭിഷേകത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ‌്തിരുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനും മഞ്ജുവാര്യർ നായികയുമായി അഭിനയിച്ച ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മുത്തശ്ശിവേഷമായിരുന്നു ശാരദ നായർക്ക്.