Sat. Jan 18th, 2025
മുംബൈ:

ഭാരത രത്‌ന ജേതാവും ഇന്ത്യയിലെ നിത്യഹരിത ഗായികയുമായ ലത മങ്കേഷ്കറിന്റെ 91-ാം ജന്മദിനത്തോടനുബന്ധിച്ച്, മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ മാസ്റ്റർ ദീനനാഥ് മങ്കേഷ്കർ സർക്കാർ സംഗീത കോളേജ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി ഉദയ് സാമന്താണ് ഇക്കാര്യം പ്രസ്താവിച്ചത്.

പ്രശസ്ത ഗായകരായ ലത മങ്കേഷ്കർ, ആശ ഭോസ്ലെ, മീന ഖാദിക്കർ, ഉഷ മങ്കേഷ്കർ, സംഗീതസംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ എന്നിവരുടെ പിതാവായിരുന്നു പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ.

ഇന്ത്യയിൽ, അന്താരാഷ്ട്ര നിലവാരമുള്ള ആദ്യത്തെ സംഗീത കോളേജായിട്ടാണ് ഇത് ആസൂത്രണം ചെയ്യുന്നത്.