Sun. Jan 19th, 2025

 

മലയാളത്തി​ന്റെ മഹാനടൻ തിലകൻ ഓർമയായിട്ട്​ ഇന്നേക്ക്  എട്ടു വർഷം. ഒരിക്കലും മറക്കാനാകാത്ത  വേഷങ്ങൾ പകർന്നാടിയ  മഹാ പ്രതിഭയാണ് തിലകൻ .ആ മഹാനടനെ മലയാള നാട്​  ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.

നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും സിനിമയ്ക്കകത്തും പുറത്തും ഒറ്റയാൻ പോരാട്ടം നടത്തിയ അതുല്ല്യ പ്രതിഭ.

മക്കളായ ​ഷമ്മി തിലകനും ഷോബി തിലകനും പിതാവിനെ സ്​മരിച്ചുകൊണ്ട്​ ഫേസ് ബുക്കിൽ  കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

ഷോബി തിലകൻ 

https://www.facebook.com/shobi.thilakan/posts/3288314634555906

ഷമ്മി തിലകൻ

https://www.facebook.com/shammythilakanofficial/posts/3193842250684166

 

മഹാനട​ന്റെ  ഓര്‍മകള്‍ പുതുക്കി മലയാളത്തിലെ പ്രമുഖ താരങ്ങളുമെത്തി. മറക്കാൻ പറ്റാത്ത കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ തിലക​ന്റെ  ഓര്‍മകള്‍ക്കു മുന്‍പില്‍ ‘ഓര്‍മ്മപ്പൂക്കള്‍’ അര്‍പ്പിച്ച്​ മമ്മൂട്ടിയും മോഹൻലാലും അദ്ദേഹത്തി​ൻറെ  ചിത്രം പങ്കുവച്ചു.

മോഹൻലാൽ 

https://www.facebook.com/ActorMohanlal/posts/3329542540434752

 

മമ്മൂട്ടി 

https://www.facebook.com/Mammootty/posts/10158821095547774

 

‘തിലകന്‍ എന്ന ഇതിഹാസത്തെ ഓര്‍ക്കുന്നു’ എന്ന വാക്കുകളോടെയാണ് നടന്‍ പൃഥ്വിരാജ് തിലക​നെ സ്​മരിച്ചുകൊണ്ട് ഫോ​ട്ടോ പങ്കുവെച്ചത്​.

പൃഥ്വിരാജ്

https://www.facebook.com/PrithvirajSukumaran/posts/3309518385769869

 

അഭിനയം ജീവിതത്തിലേക്കും ജീവിതം അഭിനയത്തിലേക്കും കലര്‍ന്നുപോകുന്നുവെന്ന് തോന്നിപ്പിക്കുന്ന നിരവധി അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച തിലകന്റെ കലാവ്യക്തിത്വം എന്നുമൊരു പാഠപുസ്തകമാണ് . അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ.