Sun. Dec 22nd, 2024
കൊച്ചി:

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു.

മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന്​ ഹൈകോടതി സർക്കാറിനോട്​ നിർദേശിച്ചു. ഇക്കാര്യങ്ങൾ രാഷ്​ട്രീയ പാർട്ടികൾ പാലിക്കുന്നുണ്ടെന്ന്​ സർക്കാർ ഉറപ്പു വരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.