Mon. Dec 23rd, 2024
പാലക്കാട്:

പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് ന ടത്തിയത്. മാർച്ച് സംഘര്‍ഷത്തിൽ കലാശിക്കുകയും പൊലീസിനും, വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. പൊലീസിനെ മർദിച്ചു എന്നത് ജാമ്യമില്ല വകുപ്പാണ്. 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.