കുട്ടനാട്:
കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പിജെ ജോസഫ്. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം ജോസഫ് പറഞ്ഞു.
എന്നാൽ ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് കുട്ടനാട്ടിൽ മത്സരിക്കണമെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എന്നാൽ മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചു. എൽ.ഡി.എഫ് ഘടക കക്ഷികളും രംഗത്തുണ്ട്. എന്നാൽ എൻ.ഡി.എയുടെ സ്ഥാനാർഥി ചിത്രം ഇപ്പോഴും വ്യക്തമല്ല. അതേസമയം സർവകക്ഷി യോഗത്തിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എം.എൽ.എ ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്ന കുട്ടനാടിന്‍റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തെരെഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും സജീവമാണ്.