Wed. Jan 22nd, 2025
ഡൽഹി:

ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ് നടന്നിരുന്നു.

ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ് നടന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് വിരന്‍ ഖന്ന നേരത്തെ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായിരുന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് ശൃംഖല വളരെ വലുതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ ഓഫ് ക്രൈം സന്ദീപ് പാട്ടീല്‍ പറഞ്ഞിരുന്നു. വിരന്‍ ഖന്നയുടെ പാര്‍ട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ അവസരം ഒരുക്കി.

അറസ്റ്റിലായ രാഹുല്‍, രവിശങ്കര്‍ എന്നിവരാണ് പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. വിരന്‍ ഖന്ന പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. അതോടൊപ്പം ബാംഗ്ലൂര്‍ എക്സ്പാറ്റ്സ് ക്ലബ്ബും തുടങ്ങി. വിദേശികള്‍ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സന്ദീപ് പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.