മലയാളത്തിന്റെ മഹാനടന് ആശംസകൾ നേരാൻ ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നിച്ചെത്തി.അവരുടെ എല്ലാം ആശംസകളിൽ നിന്ന് വ്യത്യസ്തനാക്കുകയാണ് പെൻസിൽ ആശാൻ എന്ന ചിത്രകാരന്റെ ആശംസകൾ. മമ്മൂട്ടിയുടെ 49 കഥാപാത്രങ്ങൾ വരച്ചാണ് അദ്ദേഹം മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നത്.
‘കഴിഞ്ഞ 49 വർഷമായി നമ്മളെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാളാശംസകൾ. എന്റെ പ്രിയപ്പെട്ട 49 കഥാപാത്രങ്ങളെ വരച്ചതാണ്.ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പോകുമ്പോൾ യാതൊരു ആവർത്തനവും തോന്നാതെ പരിപൂർണമായും മറ്റൊരു കഥാപാത്രമായി മാറി നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനവിസ്മയത്തിന്റെ പ്രിയപ്പെട്ട ഒരു സിനിമ തിരഞ്ഞെടുത്തു വരക്കൽ അത്രമേൽ വിഷമമുള്ളതായോണ്ട് 49 എണ്ണം വരച്ചു ഇനിയും ഉണ്ട്.തീരാത്ത ലിസ്റ്റ്.’ എന്ന കുറിപ്പിന് താഴെ മമ്മൂട്ടിയുടെ 49 കഥാപാത്രങ്ങളാണ് അദ്ദേഹം വരച്ചു ചേർത്തിരിക്കുന്നു.
ലിങ്ക്: https://www.facebook.com/pencilashan/posts/2873324236287529



