Sun. Dec 22nd, 2024

ഡൽഹി:

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ എണ്ണം കുത്തനെ കൂടി. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ തന്നെ  ഡിസ് ലൈക്ക് ക്യാംപെയിനുമായി തിരിഞ്ഞത് എന്നതാണ് കമന്‍റുകളില്‍ നിന്നും വ്യക്തമാകുന്നത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്.

വീഡിയോ അപ്‌ലോഡ് ചെയ്ത് 19 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ഡിസ്‌ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അതേസമയം, ലൈക്കുകൾ വെറും 22,000 മാത്രമാണ്. 46000ത്തോളം കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും. നീറ്റ്-ജെഇഇ പരീക്ഷകള്‍ നടത്തുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്തതാണ് അതിൽ ഭൂരിഭാഗം കമന്റുകളും.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.ഇതിനെതിരെ ഇത് ആദ്യമായാണ് ഡിസ് ലൈക്ക് പ്രചാരണം നടക്കുന്നത്.