Mon. Dec 23rd, 2024

മാഡ്രിഡ്:

തുടർച്ചയായ അഞ്ചാം വർഷവും യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ലിയോണിന്റെ പെൺപട. ഫൈനലിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് വോൾവ്സ്ബർഗിനെ തകർത്താണ് ലിയോൺ കിരീടം ചൂടിയത്. ലിയോൺ വനിതാ ടീമിന്റെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്.

25-ാം മിനിറ്റിൽ സോമ്മറിലൂടെ ലിയോണാണ് ആദ്യം ഗോൾ നേടിയത്. 44-ാം മിനിറ്റിൽ സാകി കുമാഗി അവരുടെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ അലക്സാൻഡ്ര പോപ്പിലൂടെ ഒരു ഗോൾ മടക്കാൻ വോൾവ്സിനായി. എന്നാൽ 88-ാം മിനിറ്റിൽ ഗുണ്ണാർസ്ഡോട്ടിറിന്റെ ഗോളിലൂടെ ലിയോൺ കിരീടമുറപ്പിച്ചു.