Wed. May 14th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ. കൊലപാതകത്തില്‍ കോൺഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് പങ്കുണ്ടെന്നാണ് നാഗപ്പന്റെ ആരോപണം. മുൻപ് മൂന്നു മാസം മുമ്പ് സിപിഎം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂര്‍ പ്രകാശനും പങ്കുണ്ടെന്നും ആനാവൂര്‍ നാഗപ്പൻ ആരോപിച്ചു.