Sun. May 18th, 2025

ലോസ് ആഞ്ചൽസ്:

ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ (43) അന്തരിച്ചു. ലോസ് ആഞ്ചൽസിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുടലിലെ അർബുദത്തെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു.

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ചാഡ്വിക് ബോസ്മൻ വിശ്വപ്രശസ്തനാകുന്നത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച വ്യക്തിയാണ് ബോസ്‌മാൻ. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്‌സ് ഓഫ് ഈജിപ്ത്, എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.