Mon. Dec 23rd, 2024

ന്യൂഡെല്‍ഹി:

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വന്‍ വര്‍ധന. കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നപ്പോള്‍ മരണസംഖ്യ 62635 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 34,63,972 ആയി.

24മണിക്കൂറിനുള്ളില്‍ 1021 പേര്‍ കൂടി മരിച്ചു. മൂന്ന്‌ ദിവസമായി ആയിരത്തിലധികമാണ്‌ പ്രതിദിന മരണം. പ്രതിദിന മരണത്തില്‍ അമേരിക്കക്ക്‌ പിന്നില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ.

രാജ്യത്ത്‌ പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്‌. 24 മണിക്കൂറിനുള്ളില്‍ 77,266 പേര്‍ കൂടി രോഗബാധിതരായി. ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്‌. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗസ്‌റ്റ്‌ ആദ്യ വാരം മുതല്‍ ഒന്നാം സ്ഥാനത്താണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിനം 75000ലേറെ ആളുകളാണ് രോഗികളാകുന്നത്.  പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

രാജ്യത്ത്‌ 24 മണിക്കൂറിനുള്ളില്‍ 60177 പേര്‍ രാജ്യത്ത്‌ രോഗവിമുക്തരായി. ആകെ രോഗ വിമുക്തരുടെ എണ്ണം 25.84 ലക്ഷമാണ്‌. ഏഴര ലക്ഷത്തിലേറെ പേര്‍ ചികിത്സയിലാണ്‌.