Fri. Nov 22nd, 2024

ന്യൂഡെല്‍ഹി:

കോവിഡിന്റെ പേരില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അധികാരത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ കോവിഡ് മതിയായ കാരണമല്ല ‌ എന്ന്‌ കോടതി വ്യക്തമാക്കി.

ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി തന്നെ അപക്വമാണെന്നും കോടതി വിലയിരുത്തി.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്ത്‌ ചെയ്യണമെന്ന്‌ കോടതിക്ക് പറയാനാവില്ല.  കമ്മീഷനാണ്‌ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട്‌ തീരുമാനം എടുക്കാന്‍ കമ്മീഷന്‌ കഴിയും.

ബീഹാര്‍ ദുരന്ത നിവാരണ അതോറിറ്റിയോട്‌ കോവിഡ്‌ സംബന്ധിച്ച റിപ്പോര്‍ട്ട ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജിക്കാരനായ അവിനാശ്‌ താക്കൂറിന്റെ ആവശ്യം. കമ്മീഷന്‍ എല്ലാ സാഹചര്യങ്ങളും വിലയിരുത്തുമെന്ന്‌ കോടതി പറഞ്ഞു.