Thu. Dec 19th, 2024
തിരുവനന്തപുരം:

ലൈഫ് പദ്ധതിക്കായി വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. രണ്ട് ദിവസമായി നടക്കുന്ന വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍, കസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ അടക്കമുള്ളവര്‍ പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഹാജരായി. ഇവരാണ് ലൈഫ് പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചത്.