തിരുവനന്തപുരം:
പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. തട്ടിപ്പിനായി പ്രതി വ്യാജ രസീതുണ്ടാക്കിയെന്നും കളക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻ ക്ലാർക്ക് 67,78,000 രൂപ തട്ടിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, തട്ടിയെടുത്ത തുക കണ്ടെത്താൻ ആയില്ലെന്നും പണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണു പ്രസാദിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇന്നലെ കുറ്റപത്രം നൽകിയത്.
വിഷ്ണു പ്രസാദിന്‍റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട സംഘം പ്രളയ ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്തത് കണ്ടെത്തിയാനെ തുടർന്ന് ആഭ്യന്തര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് വിഷ്ണു നേരിട്ട് പണം തട്ടിയത് കണ്ടെത്തിയത്.