Thu. Dec 19th, 2024

തിരുവനന്തപുരം:

സെക്രട്ടറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രോട്ടോകോൾ വിഭാഗത്തിൽ പരിശോധന ആരംഭിച്ചു. പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ സെക്ഷനിലെ മുഴുവൻ ഫയലുകളും പരിശോധിക്കും. ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താനാണ് മുഴുവൻ ഫയലുകളും പരിശോധിക്കുന്നത്. ഇതോടൊപ്പം ഭാഗികമായി നശിച്ച ഫയലുകള്‍ സ്കാൻ ചെയ്തും സൂക്ഷിക്കും.

ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസികള്‍ ആവശ്യപ്പെട്ടാൽ  സ്കാൻ ചെയ്ത് സൂക്ഷിച്ച ഫയലുകള്‍ കൈമാറാൻ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഫയലുകൾ പരിശോധിക്കുന്നത് പൂർണമായും വീഡിയോയിൽ പകര്‍ത്തും. ഇതിനായി എട്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടൊപ്പം പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും.