Mon. Dec 23rd, 2024
തിരുവനന്തപുരം:

സെക്രട്ടറിയേറ്റിലെ  പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ  ചെയ്തതിന്‍റെ രേഖകളുമെന്ന് പൊലീസ്. പൊതുഭരണവകുപ്പിലുണ്ടായ തീപ്പിടുത്തിന് കാരണം സ്വച്ചിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം.

തീ പിടിച്ച ഫാൻ നിലത്തുവീണിരുന്നു.  എന്നാൽ, യഥാർത്ഥ കാരണം വ്യക്തമാകണമെങ്കിൽ ശാസത്രീയ പരിശോധനകളുടെ ഫലമറിയണം. ഇന്ന് രാവിലെ മുതൽ സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറും പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി മനോജ് എബ്രഹാമിന്‍റെയും ദുരന്ത നിവാരണ കമ്മീഷണർ എ.കൗശിക്കിന്‍റെയും നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നു.