Sat. Jan 18th, 2025

തിരുവനന്തപുരം:

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 14 വർഷത്തിന് ശേഷമാണ് മെഡിക്കൽ കോളേജുകളിലെ  ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം നടത്തുന്നത്. കൂടാതെ, 1.1.2016 മുതലുള്ള കുടിശിക ഉൾപ്പെടെ നൽകും.

ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്റ്റംബർ മൂന്ന് മുതൽ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനിരിക്കെയാണ് നടപടി. തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംസിടിഎ പ്രതികരിച്ചു.