Sun. Nov 17th, 2024

ഡബ്ലിൻ:

കൊവിഡ് പ്രോട്ടോക്കോൾ തെറ്റിക്കാതിരിക്കാൻ പരസ്യവാചകം തന്നെ മാറ്റി പ്രമുഖ ഭക്ഷണ ബ്രാൻഡായ കെഎഫ്‌സി. 64 വർഷമായി കെഎഫ്‌സി ഉപയോഗിച്ചുകൊണ്ടിരുന്ന ‘ഫിംഗര്‍ ലിക്കിങ് ഗുഡ്’ എന്ന പരസ്യവാചകമാണ് ഉപേക്ഷിച്ചിരിക്കുന്നത്.

കൊവിഡ് സാഹചര്യത്തില്‍ തികച്ചും യോജിക്കാത്ത പരസ്യവാചകമാണ് കമ്പനിയുടേതെന്ന് ബോധ്യമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായ കാതറിന്‍ ഗില്ലെപ്‌സി അറിയിച്ചു.

വൈറസിനെ ചെറുക്കാന്‍ കൈകള്‍ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു.

ആയതിനാൽ, ഈ പരസ്യവാചകം ഈ പ്രോട്ടോക്കോളിന് എതിരാണ്. ഉചിതമായ സമയത്ത് പരസ്യവാചകം തിരികെ കൊണ്ടുവരുമെന്ന് കമ്പനി വ്യക്തമാക്കി. ഫിംഗര്‍ ലിക്കിങ് എന്ന വാചകഭാഗം അവ്യക്തമാക്കി കെഎഫ്‌സിയുടെ പരസ്യവീഡിയോയും യൂട്യൂബില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.