Mon. Dec 23rd, 2024

ഡൽഹി:

കൊവിഡ് മഹാമാരിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമർശം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം.

പരീക്ഷ നീളുന്നതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർത്ഥികളും പരീക്ഷ എഴുതുമെന്നും കേന്ദ്രമന്ത്രി ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, നീറ്റ് പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചിരുന്നതാണ്. എന്നാൽ, നീറ്റ് സെപ്റ്റംബർ 13ന് തന്നെ നടത്തണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളുടെ ഒരു വർഷം പോകുമെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ ധരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികളുടെ ഹർജ്ജി തള്ളുകയായിരുന്നു.