Sun. Jan 5th, 2025

കൊച്ചി:

കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് അനന്തമായി നീട്ടികൊണ്ട് പോകുന്നതിനെതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ട് പോകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.  കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം തീർപ്പ് ഉണ്ടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

2015ലായിരുന്നു കേസിനാസ്പദമായ കയ്യാങ്കളി സഭയിൽ നടക്കുന്നത്. ഇന്നത്തെ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ അടക്കം ആറ് എംഎൽഎമാർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതി അപേക്ഷ നൽകി. സർക്കാർ ഹർജി നിലനിൽക്കുന്നു എന്നത് കൊണ്ട് കേസ് അനന്തമായി നീട്ടികൊണ്ടു പോകരുതെന്ന് ഹൈക്കോടതി ഇന്ന് നിർദ്ദേശിച്ചു.