Mon. Dec 23rd, 2024

ഇന്റർമിലാനെ പരാജയപ്പെടുത്തി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് സെവിയ്യ.  ഇരു ടീമും രണ്ട് ഗോളടിച്ച് നില്‍ക്കെ 74ാം മിനിറ്റില്‍ ഇന്റർ മിലാന്റെ  റൊമേലു ലൂക്കാക്കു സെല്ഫ് ഗോളടിച്ചതാണ് സെവിയ്യ കപ്പ് നേടാൻ കാരണമായത്.  ഇത് ആറാം തവണയാണ് സെവിയ യൂറോപ്പ് കപ്പ് നേടുന്നത്. ഫൈനലില്‍ എത്തിയ ഒരു മത്സരത്തിലും സെവിയ പരാജയപ്പെട്ടിട്ടില്ല എന്നതും പ്രത്യേകതയാണ്.

സെവിയയ്ക്കായി ലൂക്ക് ഡെ ജോങ് രണ്ട് ഗോള്‍ നേടി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ലൂക്കാക്കുവാണ് സ്‌കോറിംഗ് തുടങ്ങിയത്. ബോക്‌സിനുള്ളില്‍ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലൂക്കാക്കു വലയിലാക്കി.