Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതലയ്ക്ക്  ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്.  ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു.  നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു, ലക്നൗ വിമാനത്താവളങ്ങളിലാവും ആദ്യ കരാർ. 

ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് നവംബറിന് മുൻപ് ഏറ്റെടുക്കണമെന്നാണ് അദാനി ഗ്രൂപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഉപകരാറിന് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. അതേസമയം, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ഇനി ഹൈക്കോടതിയുടെ തീരുമാനം കൂടി വരേണ്ടതുണ്ട്.