Mon. Dec 23rd, 2024

കൊച്ചി:

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന ചിത്രത്തിന്  ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്ഥിരപ്പെടുത്തി എറണാകുളം ജില്ലാ കോടതി ഉത്തരവ്.  കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

 പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന  ചിത്രം തങ്ങളുടെ ചിത്രത്തിന്‍റെ പകര്‍പ്പകവാശം  ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.  ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം  കേസ് പൂര്‍ണ്ണമായും അവസാനിക്കും വരെ ചിത്രത്തിന്‍റെ വിലക്ക് തുടരുമെന്ന് കോടതി അറിയിച്ചു.