മൂന്നാർ:
ഇടുക്കി ജില്ലയിലെ രാജമലയിൽ ഓഗസ്റ്റ് 6-നാണ് നിരവധി പേരുടെ ജീവൻ എടുത്ത പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്.അന്നെ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിലായിരുന്നതിനാൽ ആളുകളിൽ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. കൂടാതെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. അതിനാൽ ദുരന്തം പുറംലോകമറിയാൻ വൈകി. റോഡിലെ പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കി. ആ ദുരന്ത മുഖത്തെ ദൃശ്യങ്ങൾ പകർത്തിയ കഥ പറഞ്ഞ് ഫോട്ടോ ജേണലിസ്റ്റ് എയ്ഞ്ചൽ അടിമാലി.