മൂന്നാർ:
മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച പെമ്പിളൈ ഒരുമൈ മുൻ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുക, മൂന്നാർ കോളനിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു റോഡിൽ കുത്തിയിരുന്ന് ഗോമതി പ്രതിഷേധിച്ചത്. 78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.