Wed. Jan 22nd, 2025
തിരുവനന്തപുരം:

രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറിക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇടത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ പ്രതികരിച്ചു.ഈ മാസം 24 -നാണ് തിരഞ്ഞെടുപ്പ് .രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു  വരെ  ആണ് വോട്ടിംഗ്