Wed. Jan 22nd, 2025

മാഡ്രിഡ്:

പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്പാനിഷ് ക്ലബ് ബാഴ്സലോണക്ക് കൈമാറാൻ തയ്യാറെന്ന് ഇറ്റാലിയൻ ക്ലബ് യുവൻ്റസ്. താരത്തിനു നൽകുന്ന ഭീമമായ വേതനം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കാൻ യുവൻ്റസ് ശ്രമിക്കുന്നുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗുയിലെം ബലാഗ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.28 മില്യണ്‍ യൂറോ പ്രതിഫലം വാങ്ങുന്ന താരത്തെ ബാഴ്സക്ക് കൈമാറി സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് യുവൻ്റസ് ശ്രമിക്കുന്നത്.