Mon. Dec 23rd, 2024
കുട്ടനാട്:

കുട്ടനാട്ടിൽ വ്യാപക മട വീഴ്ച. 600 അധികം ഏക്കറിൽ കൃഷി നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിത്തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ പ്രദേശത്തും വെള്ളക്കെട്ടുണ്ട്.

ക്യാമ്പുകളുടെ എണ്ണം 40 ആയി. കൊവിഡ് ജാഗ്രത ഉള്ളതിനാൽ നാല് തരം ക്യാമ്പുകൾ ആണ് സജ്ജമാക്കുന്നത്. ഓഡിറ്റോറിയങ്ങൾ പോലെ കൂടുതൽ സൗകര്യങ്ങൾ ഉള്ള ഇടങ്ങളാണ് ക്യാമ്പുകൾ ആക്കിയിരിക്കുന്നത്. കൈനക്കിരി പഞ്ചായത്തിലെ വലിയ തുരുത്ത് പാടശേഖരത്തിൽ മട വീണതോടെ സമീപപ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 300ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.