ന്യൂഡൽഹി:
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യത്തിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടുതൽ വാദമുഖങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകനോട് ആത്മീയശക്തി തങ്ങളിൽ പ്രയോഗിക്കുകയാണോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ലെന്നും, കേസിന് പിന്നിൽ വ്യക്തിവിദ്വേഷമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.