Fri. Apr 26th, 2024

കൊച്ചി:

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്. കേസ് നാലാം തിയതി പരിഗണിക്കും.കോവിഡും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചത്.

നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനകം  പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവിൽ ആക്രമണത്തിനിരയായ നടിയുടെ ക്രോസ് വിസ്താരമാണ് നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ വിചാരണ നടപടികൾ ആരംഭിക്കും.

By Binsha Das

Digital Journalist at Woke Malayalam