Sun. Jan 19th, 2025

തിരുവനന്തപുരം:

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം സ്വദേശി എംപി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന്  അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

അതേസമയം, എറണാകുളത്ത് ഇന്നലെ രാത്രി ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.  തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ ആയിരുന്നു മരണപ്പെട്ടത്. 85 വയസ്സായിരുന്നു.  കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി.

 

By Binsha Das

Digital Journalist at Woke Malayalam