Mon. Dec 23rd, 2024

തിരുവനന്തപുരം:

തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി  സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. 

രമേശ് ചെന്നിത്തലയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനിടെയാണ്, സിപിഎം നേതാവ് എസ്ആർപി ആർഎസ്എസ് ശിക്ഷകായിരുന്നുവെന്ന് ബിജെപി മുഖപത്രത്തിൽ ലേഖനം വന്നത്. ജന്മഭൂമിയിൽ പി ശ്രീകുമാർ എഴുതിയ ലേഖനത്തിലാണ് എസ് രാമചന്ദ്രൻ പിള്ളയും  കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ആർ ശങ്കറും ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പറയുന്നത്. അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

 

 

By Arya MR