Sun. Apr 6th, 2025
തിരുവനന്തപുരം:

കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘ്ചാലകായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായമണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി വിമര്‍ശിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാവിലെ പറയുന്നത് വെയിലാറും മുമ്പ് ചെന്നിത്തല ആവര്‍ത്തിക്കും. ആര്‍എസ്എസിന്‍റെ ഹൃദത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നും കോടിയേരി ആരോപിച്ചു. രാമന്‍റെ നിറം കാവിയല്ല എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ചെന്നിത്തലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam