Wed. Jan 22nd, 2025
തിരുവനന്തപുരം:

സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർ ചികിത്സയ്ക്ക് പണം നൽകേണ്ടതായി വരും. കൊവിഡ് കവച് , കൊവിഡ് രക്ഷാ ഇൻഷുറൻസ് എന്നിവ ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാകും.  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ  നിരക്കുകള്‍ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam