Fri. Apr 4th, 2025
മുംബൈ:

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് നാശം വിതച്ചുവെന്ന് ശിവസേന. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കൂടിയിട്ടുണ്ടെങ്കിൽ രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയല്‍. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡിന്റെ മറവിൽ അഴിമതി നടക്കുന്നുവെന്ന ബിജെപിയുടെ ആരോപണം ശരിയല്ലെന്നും ശിവസേന വ്യക്തമാക്കി. അതേസമയം, മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീട്ടാൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം പി​ന്നി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ന്ന​ത്.

By Athira Sreekumar

Digital Journalist at Woke Malayalam