തിരുവനന്തപുരം:
സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ നൽകുന്ന നടപടി ക്രമങ്ങളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നത്. രോഗികൾ ആവശ്യപ്പെടുന്ന പക്ഷം വീടുകളിൽ നിരീക്ഷണവും ചികിത്സയും നൽകുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്കാകും ഈ ചികിത്സ നൽകുക.