Thu. Jan 23rd, 2025
കോഴിക്കോട്:

വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു. കോഴിക്കോട്, കാസര്‍ഗോട് ജില്ലകളിൽ ഇന്നലെ ആരംഭിച്ച മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ പുഴകളുടെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റ്യാടി ടൗണിൽ രൂപപെട്ട വെള്ളകെട്ടിനെ തുടർന്ന് നിരവധി കടകളിൽ വെള്ളം കയറി. എന്നാൽ ഇവിടെ മഴയ്ക്ക് നേരിയ ശമനമുണ്ട്. അതേസമയം, കോട്ടയം പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

By Athira Sreekumar

Digital Journalist at Woke Malayalam